09/10/2021

കാരുണ്യതീരം റെസിഡൻസ് അസോസിയേഷൻ നേത്രപരിശോധന ക്യാമ്പും സപ്ലിമെന്റ് പ്രകാശനവും നടത്തി.
(VISION NEWS 09/10/2021)


കൊടുവള്ളി :വാവാട് സെന്റർ കാരുണ്യതീരം റെസിഡൻസ് അസോസിയേഷനും സി എം സി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി,കാരുണ്യതീരം റെസിഡൻസ് അസോസിയേഷനിലെ രജിസ്റ്റർ ചെയ്ത മുഴുവൻ പേരും അസോസിയേഷന് പുറത്തു നിന്നും ആളുകൾ പങ്കെടുത്തു.പാരിപാടിയിൽ കാരുണ്യ തീരം റെസിഡൻസ് അസോസിയേഷൻ പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശനവും,ദ്രുതകർമ്മസേനക്കുള്ള ടി ഷർട്ട് വിതരണവും നടന്നു. വാർഡ് കൗൺസിലർ ശിവദാസൻ പാരിപാടി ഉദ്ഘാടനം ചെയ്തു.സിനിമ ഗാന രചയിതാവ് ബാപ്പു വാവാട് സപ്ലിമെന്റ് പ്രകാശനം ചെയ്തു.അസ്ഹറുദ്ധീൻ അധ്യക്ഷനായ പരിപാടിയിൽ മുസ്തഫ ഒ ടി,ഫൈസൽ വി,മൊയ്ദീൻകോയ,മൂസക്കോയ,സി എം സി കണ്ണാശുപത്രി പി ർ ഒ എൻ കെ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.അസോസിയേഷൻ സെക്രട്ടറി റിയാസ് വാവാട് സ്വാഗതവും റഫീഖ് തൈവാവ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only