25 ഒക്‌ടോബർ 2021

ആറ് കമ്പനികളുടെ ഫോണുകളിൽ നവംബർ മുതൽ വാട്സാപ്പ് ലഭിക്കില്ല; കാരണം ഇത്
(VISION NEWS 25 ഒക്‌ടോബർ 2021)
പഴയ സ്മാര്‍ട്ട് ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഫോണുകളില്‍ നിന്ന് വാട്‌സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുന്‍പിറങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലൊന്നും നവംബര്‍ 1 മുതല്‍ വാട്‌സാപ് കിട്ടില്ല. നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. ആന്‍ഡ്രോയില്‍ 4.1 ജെല്ലി ബീനിനും അതിനു മുന്‍പുമുളള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയും വാട്‌സാപ് ഉപേക്ഷിക്കുകയാണ്.

വിവിധ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുടെ 43 മോഡല്‍ ഫോണുകളെയാണ് വാട്‌സാപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക. കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍ മോഡലുകളില്‍ തുടര്‍ന്നും വാട്‌സാപ് പ്രവര്‍ത്തിക്കും. അതേസമയം, ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന നിരവധി പഴയ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ വാട്‌സാപ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യും. ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്‌സാപ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല. 

ഔദ്യോഗിക ബ്ലോഗിലാണ് വാട്‌സാപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സാപ്പിന്റെ സേവനം നഷ്ടപ്പെടുന്ന ഫോണ്‍ മോഡലുകള്‍ ഇവയാണ്

ആപ്പിള്‍: ഐഫോണ്‍ എസ്ഇ, 6എസ്, 6എസ് പ്ലസ്

സാംസങ്: ഗാലക്‌സി ട്രന്‍ഡ് ലൈറ്റ്, ഗാലക്‌സി ട്രെന്‍ഡ് കക, ഗാലക്‌സി എസ്‌കക, ഗാലക്‌സി എസ് 3 മിനി, ഗാലക്‌സി എക്‌സ് കവര്‍ 2, ഗാലക്‌സി കോര്‍, ഗാലക്‌സി ഏസ് 2 .

എല്‍ജി: ലൂസിഡ് 2, ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എല്‍3 കക ഡ്യുവല്‍, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എല്‍5, ഒപ്റ്റിമസ് എല്‍5 കക, ഒപ്റ്റിമസ് എല്‍5 ഡ്യുവല്‍, ഒപ്റ്റിമസ് എല്‍3 കക, ഒപ്റ്റിമസ് എല്‍7, ഒപ്റ്റിമസ് എല്‍7 കക ഡ്യുവല്‍, ഒപ്റ്റിമസ് എല്‍7 കക, ഒപ്റ്റിമസ് എഫ്6, എന്‍ആക്ട്, ഒപ്റ്റിമസ് എല്‍4 കക ഡ്യുവല്‍, ഒപ്റ്റിമസ് എഫ്3, ഒപ്റ്റിമസ് എല്‍4 കക, ഒപ്റ്റിമസ് എല്‍2 കക, ഒപ്റ്റിമസ് നിട്രോ എച്ച്ഡി, 4എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് എഫ്3ക്യു.

ഇസഡ്ടിഇ: ഗ്രാന്‍ഡ് എസ് ഫ്‌ലെക്‌സ്, ഇസഡ്ടിഇ വി956, ഗ്രാന്‍ഡ് എക്‌സ് ക്വാഡ് വി987, ഗ്രാന്‍ഡ് മെമ്മോ.

വാവെയ്: അസെന്‍ഡ് ജി 740, അസെന്‍ഡ് മേറ്റ്, അസെന്‍ഡ് ഡി ക്വാഡ് എക്‌സ് എല്‍, അസെന്‍ഡ് ഡി 1 ക്വാഡ് എക്‌സ് എല്‍, അസെന്‍ഡ് പി 1 എസ്, അസെന്‍ഡ് ഡി 2.

സോണി: എക്‌സ്പീരിയ മിറോ, സോണി എക്‌സ്പീരിയ നിയോ എല്‍, എക്‌സ്പീരിയ ആര്‍ക്ക് എസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only