04/10/2021

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് ; ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
(VISION NEWS 04/10/2021)
ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താനാവില്ല. കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ സിസിടിവി സ്ഥാപിക്കും. ഓണക്കിറ്റിലെ ഏലക്ക അഴിമതി ആരോപണം ഭക്ഷ്യമന്ത്രി നിഷേധിച്ചു. ഏലക്ക തിരിച്ചെടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത് ആലോചിക്കേണ്ട വിഷയമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only