👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഒക്‌ടോബർ 2021

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട
(VISION NEWS 08 ഒക്‌ടോബർ 2021)
ഇന്ത്യയിൽ ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. എസ്‌യുവിയുടെ 4X4 വേരിയന്റ് 42.33 ലക്ഷം രൂപയാണ് ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില. 4x2 ലെജൻഡർ വേരിയന്റിന് 37.58 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 

പുതിയ ടൊയോട്ട ഫോർച്യൂണറിനൊപ്പം 2021 ജനുവരിയിലാണ് 4X2 ഡീസൽ വേരിയന്റായ ലെജൻഡർ മോഡലിനെ ടൊയോട്ട ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുന്നത്. വിൽപ്പന ആരംഭിച്ചതിന് ശേഷം 2,700 യൂണിറ്റ് ലെജൻഡർ 4X2 വേരിയന്റുകൾ വിറ്റതായും കമ്പനി വെളിപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only