15 ഒക്‌ടോബർ 2021

വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ച നിലയിൽ
(VISION NEWS 15 ഒക്‌ടോബർ 2021)
വയനാട് അമ്പലവയലിൽ ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാറ സ്വദേശി എൽദോയാണ് മരിച്ചത്. അമ്പലവയൽ ബീവറേജിന് സമീപത്തെ ലോട്ടറി വിൽപ്പന നടത്തുന്ന കടമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ലോട്ടറി വാങ്ങാനായി കടയിലെത്തിയവരാണ് നിലത്ത് മരിച്ച് കിടക്കുന്ന എൽദോയെ ആദ്യം കണ്ടത്. അമ്പലവയൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസുഖബാധിതനായ എൽദോ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണം കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only