26 ഒക്‌ടോബർ 2021

ബസ് സമരം: ചർച്ച നടത്തുമെന്ന് ഗതാഗതമന്ത്രി
(VISION NEWS 26 ഒക്‌ടോബർ 2021)
ബസുടമകളുടെ സമരം സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിൽ സമരം ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കൊവിഡ്‌ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ബസ് ഉടമകളുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാവും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പക്ഷേ സ്‌കൂൾ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only