01 ഒക്‌ടോബർ 2021

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു
(VISION NEWS 01 ഒക്‌ടോബർ 2021)
കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. പരുക്കേറ്റ തങ്കരാജ്, ജീവ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സെപ്തംബര്‍ 26ന് രാവിലെയാണ് തൊണ്ടയാട് അപകടമുണ്ടായത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരില്‍ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only