28 ഒക്‌ടോബർ 2021

ഫെയ്സ്ബുക്ക് പരിചയത്തിലൂടെ യുവതിയുടെ സ്വർണം തട്ടി: രണ്ട് പേർ പിടിയിൽ
(VISION NEWS 28 ഒക്‌ടോബർ 2021)
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം യുവതിയുടെ സ്വർണംതട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്നു മൂന്നരപ്പവൻ കൈക്കലാക്കിയെന്ന പേരിലാണ് അറസ്റ്റ്.

 പാലക്കാട് തമ്പാറ സ്വദേശികളായ ഷബീർ, അഖിൽ എന്നിവരാണ് ചെർപ്പുളശ്ശേരി പോലീസ് പിടിയിലായത്. ഫെയ്സ്ബുക്ക്‌ വഴിയായിരുന്നു അഖിൽ യുവതിയുമായി പരിചയത്തിലാവുന്നത്. 

അതിനുശേഷം ഷബീറിനെയും സുഹൃത്താക്കി. ബന്ധം വളർന്നപ്പോൾ. ആശുപത്രി ആവശ്യത്തിനെന്ന പേരിൽ യുവതിയിൽ നിന്ന് മൂന്നരപ്പവന്റെ സ്വർണാഭരണം വാങ്ങി. ആദ്യം അത് സഹകരണ ബാങ്കിൽ പണയം വെച്ച് ഒരു ലക്ഷം രൂപയെടുത്തു. പിന്നീട് യുവതി അറിയാതെ അത് വിറ്റു. 

പല തവണ ആവശ്യപ്പെട്ടിട്ടും സ്വർണം കിട്ടാതെ വന്നതോടെയാണ് യുവതി പരാതിയുമായി ചെർപ്പുളശ്ശേരി പോലീസിനെ സമീപിക്കുന്നത്. ആദ്യം അഖിലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷബീറിനെയും കസ്റ്റഡിയിലെടുത്തു. ചതി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിറെ കേസ് എടുത്തിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only