31 ഒക്‌ടോബർ 2021

അഹാനയുടെ 'തോന്നൽ'ന് മികച്ച പ്രതികരണം; മ്യൂസിക് വീഡിയോ കാണാം
(VISION NEWS 31 ഒക്‌ടോബർ 2021)
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്' മ്യൂസിക് വീഡിയോയ്ക്ക് മികച്ച പ്രതികരണം.പത്ത് ലക്ഷത്തിലധികം പേരാണ് ഒരു ദിവസത്തിനകം വീഡിയോ കണ്ടത്. ഭക്ഷണത്തോട് ഏറെ പ്രിയമുള്ള പെണ്‍കുട്ടി, വളര്‍ന്നുവലുതായി ഷെഫായി മാറിയ അവളുടെ തോന്നലുകളാണ് ഗാനത്തിന്റെ പ്രമേയം. ‘തോന്നല്’ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. സ്റ്റാർ ഹോട്ടലിന്‍റെ അടുക്കളയും കേക്കും പ്രമേയമാക്കി ഒരുക്കിയ ‘തോന്നലി’ൽ ഷെഫ് ആയാണ് അഹാന എത്തുന്നത്.

കുട്ടിക്കാലത്തെ മധുരിക്കുന്ന ചില ഓർമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് ‘തോന്നല്'. ഷർഫുവിന്‍റെ വരികൾക്ക് ​ഗോവിന്ദ് വസന്തയാണ് സം​ഗീതം നൽകിയിരിക്കുന്നത്. ഹനിയ നഫീസയാണ് ആലാപനം. കുട്ടി താരമായ തെന്നല്‍ അഭിലാഷ്, ഷാഹിം സഫര്‍, അമിത് മോഹന്‍, ഫര്‍ഹ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മുരളിയാണ് എഡിറ്റിംഗ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. അഹാനയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ഗാനം പുറത്തിറക്കിയത്. ദി ട്രൈബ് കോണ്‍സെപ്റ്റ്‌സാണ് നിര്‍മ്മാണം.

വീഡിയോ കാണാം:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only