16 ഒക്‌ടോബർ 2021

രണ്ടാമത്തെ കുഞ്ഞിനെ കാത്ത് ധോണിയും സാക്ഷിയും
(VISION NEWS 16 ഒക്‌ടോബർ 2021)
മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇവരുടെ സുഹൃത്തായ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക റെയ്നയെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആറു വയസ്സുകാരിയായ സിവയാണ് ധോണി–സാക്ഷി ദമ്പതികളുടെ ആദ്യത്തെ കൺമണി.ധോണിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ആശംസകളുടെ പ്രളയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only