29 ഒക്‌ടോബർ 2021

വേസ്റ്റ് ഡസ്റ്റ്ബിനുകൾ സ്ഥാപിച്ചു.
(VISION NEWS 29 ഒക്‌ടോബർ 2021)


കിഴക്കോത്ത്:നെഹ്‌റു യുവ കേന്ദ്രയുടെ ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി കച്ചേരിമുക്ക് അങ്ങാടിയിലും പരിസരങ്ങളിലും അനുഗ്രഹ കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വേസ്റ്റ്
ഡസ്റ്റ്ബിനുകൾ സ്ഥാപിച്ചു.
കച്ചേരിമുക്ക് അങ്ങാടി കൂടതെ വടക്കേ തൊടുകയിലും കച്ചേരിമുക്ക് ഹെൽത് സെന്റെറിന് സമീപവുമാണ് സ്ഥാപിച്ചത്.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ ഉൽഘടനം നിർവഹിച്ചു.
ക്ലബ് സെക്രെട്ടറി സാലിഹ് മയൂരി, ട്രഷറർ കബീർ ചേലക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only