30/10/2021

ആർസിസിയിൽ എത്തുന്ന രോ​ഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര
(VISION NEWS 30/10/2021)
ആർസിസിയിൽ എത്തുന്ന രോ​ഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. സജീദ് സ്വാ​ഗതം ആശംസിച്ചു. ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോ​ഗസ്ഥരും പങ്കെടുത്തു.

ആർ.സി.സിയിൽ നിന്നും പുറപ്പെടുന്ന ബസ് മെഡി: കോളേജ് ബസ് സ്റ്റാൻഡ്, ചാലകുഴി. പട്ടം എൽഐസി, കേശവദാസപുരം , ഉള്ളൂർ മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുകയും, മറ്റൊരു സർവ്വീസ് ആർസിസിയിൽ നിന്നും പുറപ്പെട്ട് മെഡി: കോളേജ്, വൈദ്യുതിഭവൻ, പട്ടം .എൽഐസി, ചാലക്കുഴി , മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഈ ബസുകളിലെ യാത്രാ നിരക്ക് 10 രൂപമാത്രമാണ്. എന്നാൽ ഈ സർവ്വീസിലെ പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും. മറ്റൊരു പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർസിസിയിലെ തന്നെ കനിവ് എന്ന സംഘടനയും ആണ് സ്പോൺസർ ചെയ്യ്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only