01/10/2021

സി.മോയിൻ കുട്ടി നാടിന് വേണ്ടി ജീവിച്ച മഹാ വ്യക്തിത്വം: പി.എം.എ സലാം
(VISION NEWS 01/10/2021)താമരശ്ശേരി: വളരെ ചെറുപ്പത്തിലേ പൊതുരംഗത്ത് പ്രവർത്തിച്ച് നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സമർപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു വിട പറഞ്ഞ മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈ.പ്രസിഡണ്ടുമായിരുന്ന സി.മോയിൻ കുട്ടി സാഹിബ് എന്ന് സംസ്ഥാന മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സിക്രട്ടറി പി.എം.എ സലാം പറഞ്ഞു. നവമ്പർ 05 മുതൽ 16 വരെ താമരശ്ശേരിയിൽ നടക്കുന്ന സി.മോയിൻ കുട്ടി അനുസ്മരണ പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. തന്റെ പ്രസംഗ പാഠവത്തെ സമുദായത്തിനും പാർട്ടിക്കും നാടിനും എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് മോയിൻ കുട്ടി കാണിച്ച് കൊടുത്തു. കൊടുവള്ളിയും തിരുവമ്പാടിയുമടങ്ങുന്ന ഈ മലയോര മണ്ണ് വിട പറഞ്ഞ് എത്ര കാലമായാലും അദ്ദേഹത്തോട് കടപ്പെട്ടിരുക്കുന്നതായും സലാം പറഞ്ഞു.
   ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ, നവാസ് പൂനൂർ, മണ്ഡലം മുസലിം ലീഗ് ഭാരവാഹികളായ അഡ്വ. വേളാട്ട് അഹമ്മദ്, യു.കെ അബു, യു ഡി എഫ് ചെയർമാൻ ടി.ആർ ഓമനക്കുട്ടൻ, എ.കെ അബ്ബാസ്, നവാസ് മാസ്റ്റർ, പി.ടി ബാപ്പു സംസാരിച്ചു. എം.ടി അയ്യൂബ് ഖാൻ, മുനവ്വർ സാദത്ത് പുനത്തിൽ, സി.പി ഉണ്ണിമോയി, പി.സി അൻസാർ, എ.കെ അസീസ്, അഷ്റഫ് കോരങ്ങാട് , സി.പി കാദർ ചാലക്കര, അലി തച്ചംപൊയിൽ,നദീറലി, ഇസ്മായിൽ പി.സി സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only