👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും കുഴഞ്ഞുവീണ് മരിച്ചു
(VISION NEWS 07 ഒക്‌ടോബർ 2021)
കരുനാഗപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ വേര്‍പാട് താങ്ങാനാകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റ മകന്‍ ആദിത്യനും (15) മധുവിന്റെ ഭാര്യ സന്ധ്യ(38)യുമാണ് ഒരേദിവസം മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

വൈകീട്ട് ആറുമണിയോടെ സന്ധ്യ കുഴഞ്ഞുവീഴുകയായിരുന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ബുധനാഴ്ച ഒരുമിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആദിത്യന്റ സഹോദരന്‍: അനന്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only