👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

സി.എച്ച് അനുസ്മരണ ഗാനാലാപനം സെയ്ദ് അക്ഫലിനെ അനുമോദിച്ചു
(VISION NEWS 06 ഒക്‌ടോബർ 2021)


താമരശ്ശേരി : ഒരു വട്ടം കൂടി സി.എച്ച് ആൽബത്തിലെ ഗാനം ആലപിച്ച ടി.പി സെയ്ദ് അക്ഫലിനെ മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ്ങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം അനുമോദിച്ചു. അതുല്യ  നായകനായി ഇതിഹാസ ചരിത്രം തീർത്ത സി.എച്ചിനെ കാണാനും കേൾക്കാനും കഴിയാതെ പോയ പുതുതലമുറക്ക് മനസ്സിലാക്കാനും പഠിക്കാനും ഉതകുന്നതും അവരെ കണ്ടവരിൽ ആവേശവും അഭിമാനവും നിറക്കുന്നതാണ് അനുസ്മരണ ഗാനമെന്ന് ഉപഹാരം നൽകി സംസാരിച്ച അദ്ദേഹം പറഞ്ഞു.
   മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ,മുൻ എം.എൽ.എ. ഉമ്മർ മാസ്റ്റർ, സൈനുൽ ആബിദീൻ തങ്ങൾ, ഇബ്രാഹിം എളേറ്റിൽ,നവാസ് പൂനൂർ, വി.കെ ഹുസൈൻ കുട്ടി, ടി.കെ മുഹമ്മദ് മാസ്റ്റർ എന്നിവരും അക്ഫലിനെ അഭിനന്ദിച്ചു.  കഴിഞ്ഞ ദിവസം ഡോ എം.കെ മുനീർ എം.എൽ.എ കോഴിക്കോട് വെച്ച്  ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചിരുന്നു.
  ഗാനരചയിതാവും എഴുത്തുകാരനുമായി പ്രവാസ മണ്ണിൽ നിറഞ്ഞു നിൽക്കുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ്, ശിഹാബ് തങ്ങൾ  തുടങ്ങിവരുടെ ഓർമകൾ വരികളാക്കി ശ്രദ്ധേയനുമായ നജീബ്  തച്ചംപൊയിലിന്റെ പുത്രനായ അക്ഫൽ മണാശ്ശേരി എം.എ.എം.ഒ കോളജ് ബി.കോം വിദ്യാർത്ഥിയും എം.എസ്.എഫ് സജീവ പ്രവർത്തകനും മിടുക്കനായ കായിക താരവുമാണ്. പൗരപ്രമുഖനും മുസ്ലിം ലീഗിനെ തച്ചംപൊയിലിൽ കെട്ടിപ്പടുക്കുന്നതിൽ പ്രവർത്തിച്ച മർഹൂം ടി.പി. സെയ്ത് ഹാജിയുടെ പേരക്കുട്ടിയാണ്.  കെ.വി.സൽമത്ത് മാതാവും ആമിൽ ഹുസൈൻ, ആയിശ മെഹറിൻ എന്നിവർ സഹോദരങ്ങളുമാണ്.
   എ.അരവിന്ദൻ, പി.സി ഹബീബ് തമ്പി,ഷറഫുന്നിസ ടീച്ചർ, റംസീന, വേളാട്ട് അഹമ്മദ്, കുഞ്ഞായിൻ മാസ്റ്റർ, താര അബ്ദുറഹിമാൻ ഹാജി,യു.കെ അബു, കെ എം അഷ്റഫ് മാസ്റ്റർ, ഹാരിസ് അമ്പായത്തോട് തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only