24 ഒക്‌ടോബർ 2021

വാദ്യ കലാകാരനെ മര്‍ദ്ദിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; നാല് പേർ അറസ്റ്റില്‍
(VISION NEWS 24 ഒക്‌ടോബർ 2021)
വാദ്യ കലാകാരാനായ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണ മാലയും മൊബൈല്‍ ഫോണും ബൈക്കും കവര്‍ന്ന സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത് വീട്ടില്‍ ശരത് (20), മേലൂര്‍ പ്ലാക്ക വീട്ടില്‍ അഖില്‍ (18), നാലുകെട്ട് പുത്തന്‍ പുരക്കല്‍ അനിറ്റ് ജോയി (21) എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 18ന് രാത്രിയാണ് സംഭവം. കഥകളിയിലെ മദ്ദള കലാകാരനായ ജിതിന്‍ ചന്ദ്രന്‍ ബസ് സ്റ്റാന്റ് പരിസരത്ത് ബൈക്ക് വച്ച് ചെര്‍പ്പുളശേരിയില്‍ കഥകളിക്കു പോയി. തിരിച്ചു വന്നപ്പോള്‍ അങ്കമാലിയിലാണ് ബസിറങ്ങിയത്. സ്റ്റാന്റില്‍ വച്ച് പരിചയപ്പെട്ട ഈ സംഘവുമൊത്താണ് ആലുവയിലേക്ക് എത്തിയത്. ഇവര്‍ ജിതിനെ മണപ്പുറത്തെത്തിച്ച് മര്‍ദ്ദിച്ച് മാലയും മൊബൈലും സ്റ്റാന്റിന്റെ പരിസരത്തിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. അവശനായ ഇയാള്‍ റോഡിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only