👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
(VISION NEWS 03 ഒക്‌ടോബർ 2021)
കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിലും പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങൾ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതി ഉദ്ഘാടനം കോഴിക്കോട് റെസ്റ്റ് ഹൗസ് പരിസരത്തു വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിക്കുകയായിരുന്നു മന്ത്രി. 

റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള ഇടങ്ങൾ പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും നോഡൽ ഓഫീസറെ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ആദ്യപടിയായി ജില്ലയിലുൾപ്പടെ 32 റെസ്റ്റ് ഹൗസുകൾ നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only