👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

കൂടത്തായി കൊലപാതകം: ക്രൈംത്രില്ലറുമായി സൗരഭ് മുഖര്‍ജി
(VISION NEWS 08 ഒക്‌ടോബർ 2021)




കൂടത്തായിയിലെ ജോളി നടത്തിയ സയനൈഡ് കൊലപാതകങ്ങൾ വിഷയമാക്കി ക്രൈം ത്രില്ലർ പുസ്​തകം പുറത്തിറങ്ങി. ബെസ്​റ്റ്​ സെല്ലർ എഴുത്തുകാരൻ സൗരഭ് മുഖർജിയാണ്​ 'ഡെത്ത് സെർവ്ഡ് കോൾഡ്' എന്ന പേരിൽ പുസ്​തകം രചിച്ചത്​.

ജോളി പ്രതിയായ, 14 വർഷത്തിനിടെ നടന്ന ആറ് ദുരൂഹ മരണങ്ങളും കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യ കണ്ട കുപ്രസിദ്ധരായ സ്ത്രീ കൊലയാളികൾ ചെയ്ത നടുക്കുന്ന കുറ്റകൃത്യങ്ങളും പുസ്തകം പ്രതിപാദിക്കുന്നു.

'ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ആളുകളുടെ ഉറക്കം കെടുത്തിയ സംഭവമാണ് കൂടത്തായി കേസ്​​. എനിക്ക് ചുറ്റുമുള്ള ആളുകളിൽ ഈ കഥയെക്കുറിച്ചു കൂടുതൽ അറിയാനുള്ള വ്യഗ്രത ഞാൻ കണ്ടു. അത് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നി'- പുസ്​തകമെഴുതാനുള്ള സാഹചര്യത്തെ കുറിച്ച്‌​ പ്രകാശന ചടങ്ങിൽ സൗരഭ് മുഖർജി പറഞ്ഞു.

സൗരഭിൻറെ ജനപ്രിയ സൈക്കോളജിക്കൽ ത്രില്ലർ നോവലുകളായ 'ദ സിന്നേഴ്സ്', 'ദ കളേഴ്സ് ഓഫ് പാഷൻ': അൺറാവലിങ് ഡാർക്ക് സീക്രെട്സ് ബിഹൈൻഡ് ദ ലൈംലൈറ്റ്,' ഇൻ ദ ഷാഡോസ് ഓഫ് ഡെത്ത്: എ ഡിറ്റക്ടീവ് അഗ്നി മിത്ര ത്രില്ലർ ' എന്നിവയുടെ തുടർച്ചയാണ്​ പുതിയ പുസ്​തകം. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുപ്രസിദ്ധ സ്ത്രീ കൊലയാളികളെക്കുറിച്ചാണ് കഥകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only