31 ഒക്‌ടോബർ 2021

പുനീത് രാജ്കുമാറിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
(VISION NEWS 31 ഒക്‌ടോബർ 2021)കന്നട നടൻ പുനീത് രാജ്കുമാറിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് നാട്. ഇന്ത്യൻ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റുഡിയോയിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ജനപ്രിയ താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. കന്നഡ സിനിമയിലെ പ്രമുഖരും എത്തിയിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ശനിയഴ്ചയാണ് 46 കാരനായ പുനീത് രാജ്കുമാർ മരിച്ചത്. തുടർന്ന് ഇന്നലെയോടെ സംസ്‌കാരം നടത്താൻ തീരുമാനിച്ചെങ്കിലും മകൾ അമേരിക്കയിൽ നിന്ന് എത്താൻ വൈകിയതോടെ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കണ്ഡീരവ സ്റ്റുഡിയോയിൽ മാതാപിതാക്കളോടൊപ്പമാണ് പുനീതിനെ സംസ്‌കരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only