06/10/2021

സ്ഥിരമായി കീബോർഡ് ഉപയോ​ഗിക്കുന്നവരാണോ..? കരുതിയിരിക്കാം ഈ രോ​ഗത്തെ
(VISION NEWS 06/10/2021)
കമ്പ്യൂട്ടറിൽ സ്ഥിരമായി ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ്. കഴുത്ത്, നടുവ്, കണ്ണ് തുടങ്ങിയ ഭാ​ഗങ്ങളിലെല്ലാം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇത്തരത്തിൽ സ്ഥിരമായി കീബോർഡ് ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്ന രോ​ഗമാണ് കാർപൽ സിൻഡ്രം.ഒരു കയ്യിൽ മാത്രമായോ ഇരുകൈകളിലുമായോ കഴപ്പായാണ് ഇത് അനുഭവപ്പെടുക. രാത്രി കിടക്കുമ്പോൾ ഇരു കൈകളിലേക്കും കൈപ്പത്തിയിൽ തരിപ്പും കഴപ്പുമായി അനുഭവപ്പെടും. സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്. കൈയ്ക്കു കഴപ്പും മുറുക്കിപ്പിടിക്കാൻ വയ്യാത്തതുപോലെയുള്ള ബലക്കുറവും അനുഭവപ്പെടാം


കയ്യിലേക്ക് പോകുന്ന ഞരമ്പിന് കൈത്തണ്ടയിൽ വച്ച് ഒരു സമ്മർദമുണ്ടാകുന്നതാണ് ഈ പ്രശ്‌നത്തിനു കാരണം. ഇതിന്റെ ചികിത്സ പ്രധാനമായും ശസ്ത്രക്രിയയാണ്. മുറുകിയിരിക്കുന്ന നാഡിയിലെ സമ്മർദം മാറ്റുകയാണ് ശസ്ത്രക്രിയ വഴി ചെയ്യുന്നത്. ചിലപ്പോൾ ഗർഭിണികളിൽ കാർപൽ ടണൽ സിൻഡ്രം കാണാറുണ്ട്. പക്‌ഷേ, പ്രസവത്തോടെ ഇതു മാറും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഞരമ്പിനു സമ്മർദം വരാത്ത രീതിയിൽ കീബോഡ് ഉപയോഗിച്ചാൽ ഈ പ്രശ്‌നം തടയാം. 

മണിബന്ധത്തിന് സപ്പോർട്ട് നൽകാൻ റിസ്‌റ്റ്‌ പാഡ് ഉള്ള മൗസ് പാഡ് ഉപയോഗിക്കുക. 

∙ റിസ്‌റ്റ്‌ മടങ്ങിയിരിക്കുന്ന പൊസിഷനിൽ അധിക സമയം കൈ വയ്ക്കാതിരിക്കുക.

∙ രാത്രി ഉറക്കത്തിൽ റിസ്‌റ്റ്‌ മടങ്ങിപ്പോകാം. ഇതു തടയാൻ കയ്യിൽ ചെറിയ സ്പ്ലിന്റ് വയ്ക്കാം. ഇത്തരം സ്പ്ലിന്റുകൾ വാങ്ങാൻ ലഭിക്കും. 

∙ കൈയ്യിലെ പേശികൾ ശക്തമാക്കാൻ സോഫ്റ്റ് ബോൾ ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only