👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഒക്‌ടോബർ 2021

കഴുത്തിൽ കുരുങ്ങിയ ടയറുമായി മാൻ അലഞ്ഞത് രണ്ട് വർഷം; ഒടുവിൽ മോചനം, വിഡിയോ
(VISION NEWS 13 ഒക്‌ടോബർ 2021)


 

രണ്ട് വർഷമായി കഴുത്തിൽ കുരുങ്ങിക്കിടക്കുന്ന ടയറുമായി കാട്ടിലൂടെ അലഞ്ഞ എൽക് വിഭാഗത്തിൽ പെട്ട മാനിന് ഒടുവിൽ മോചനം. യുഎസിലെ കൊളറാഡോയിലെ വന്യജീവി സംരക്ഷണ പ്രവർത്തകരാണ് മാനിനെ രക്ഷപ്പെടുത്തിയത്.ശനിയാഴ്ച ഡെൻവറിലെ പൈൻ ജങ്ഷനു സമീപം കണ്ടെത്തിയ മാനിനെ മയക്കുവെടി വച്ചതിനു ശേഷമാണ് അതിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ നീക്കം ചെയ്തത്.

കയര്‍കെട്ടിയാണ് ഉദ്യോഗസ്ഥര്‍ ടയര്‍ എടുത്തു മാറ്റിയത്. മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ച ശേഷമാണ് ടയര്‍ മാനിന്‍റെ കഴുത്തില്‍ നിന്നും അഴിച്ചു മാറ്റിയത്. ഇതിന്‍റെ വിഡിയോയും ഇവർ പുറത്തു വിട്ടിട്ടുണ്ട്.സ്കോട്ട് മര്‍ഡോക്ക്, ഡോവ്സണ്‍ സ്വാന്‍സണ്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് മാനിനെ രക്ഷിച്ചത്.

നാലര വയസ്സ് പ്രായമുള്ള മാനിനെ പൈന്‍ ജങ്ഷനു സമീപത്ത് വച്ചാണ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ചു വീഴ്ത്തിയത്. ഇത് നാലാം തവണയാണ് വന്യജീവി സംരക്ഷകര്‍ ഈ മാനിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്.എന്നാല്‍ അപ്പോഴൊക്കെയും മാൻ ഓടിമറയുകയായിരുന്നു.

2019 ലെ പോപുലേഷന്‍ സര്‍വേയുടെ ഭാഗമായാണ് ഈ മാന്‍ ആദ്യമായി ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുന്നത്.ഇങ്ങനെ മാനിനെ കണ്ടെത്തിയതിന്റെ അമ്പരപ്പിലായിരുന്നു ഉദ്യോഗസ്ഥരും. ഇത്രയും കാലം മാനിന് ടയർ കഴുത്തില്‍ കുടുങ്ങി കിടന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായതായി കണ്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാളായ സ്കോട്ട് മര്‍ഡോക്ക് വ്യക്തമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only