28/10/2021

കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദിച്ചു
(VISION NEWS 28/10/2021)
പാലക്കാട് തോലന്നൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദിച്ചു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെയാണ് മര്‍ദിച്ചത്. പരുക്കേറ്റ ഷാഹുല്‍ ഹമീദിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് തോലന്നൂരില്‍ വൈകീട്ട് 4.30നാണ് സംഭവം. സമയം ക്രമം പാലിക്കാതെ സ്വകാര്യ ബസ്സ് സര്‍വ്വീസ് നടത്തുന്നതിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചോദ്യം ചെയ്തു. വാക് തര്‍ക്കത്തിനിടെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെ സ്വകാര്യ മര്‍ദിക്കുകയായിരുന്നു.

ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റ് ഷാഹുല്‍ ഹമീദിന് ഗുരുതരമായ പരിക്കേറ്റു. കു‍ഴല്‍മന്ദത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷാഹുല്‍ ഹമീദിനെ വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ സമയം ക്രമം തെറ്റിച്ച് ഓടിയ എസ്ആര്‍ടിയെന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് മര്‍ദിച്ചതെന്നും നാട്ടുകാരെത്തിയപ്പോള്‍ സ്വകാര്യ ബസ്സ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടെന്നും കണ്ടക്ടര്‍ സുനീഷ് പറഞ്ഞു.

പാലക്കാട് ഡിപ്പോയില്‍ 15 വര്‍ഷത്തിലേറെയായി ഷാഹുല്‍ ഹമീദ് ജോലി ചെയ്ത് വരികയാണ്. സംഭവത്തില്‍ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only