👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

കടുവയെ കണ്ടെത്തിയെന്ന അഭ്യൂഹത്തിൽ തിരച്ചിൽ നടത്തുന്നു
(VISION NEWS 07 ഒക്‌ടോബർ 2021)
കോടഞ്ചേരി: ഇന്ന് കോടഞ്ചേരി പൊട്ടൻ കോട്ട്മലയുടെ സമീപം കടുവയെ കണ്ടെത്തി എന്ന അഭ്യൂഹത്തിന് മേൽ ഇന്ന് തിരച്ചിൽ നടത്തി. പ്രദേശവാസിയായ വ്യക്തി കടുവയെ കണ്ടു എന്ന വിവരം വാർഡ് മെമ്പർ ചാൾസ് തയ്യിലിനെ വിളിച്ച്
അറിയിച്ചത് പ്രകാരം ഇന്ന് വൈകിട്ടാണ് തിരച്ചിൽ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസും ഒപ്പമുണ്ട്.
നിരന്തരമായി കടുവയുടെ സാന്നിധ്യം നാട്ടുകാർ അറിയിച്ചിട്ടും വനം വകുപ്പിന്റെ നേതൃത്വത്തിന് കടുവയേ കണ്ടെത്താനോ പിടിച്ചു നാട്ടുകാരുടെ ഭീതി അകറ്റുവാനോ സാധിക്കാത്ത വനം വകുപ്പ് നടപടികൾ പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ നടപടികൾ അടിയന്തരമായി വനംവകുപ്പിന് ഭാഗത്ത് ഉണ്ടാകേണ്ടതാണ് ക്യാമറ വെക്കുന്ന തോടൊപ്പം തന്നെ കൂടുകൾ സ്ഥാപിച്ച് കടുവയേ പിടിച്ച് സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തിന് സഹായിക്കണം എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.

ഇന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only