20 ഒക്‌ടോബർ 2021

ദുരന്തബാധിതർക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി
(VISION NEWS 20 ഒക്‌ടോബർ 2021)
സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 12 മുതൽ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 304 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3859 കുടുംബങ്ങൾ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളിൽ കൊവിഡ് പകരാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിൽ പുറത്ത് നിന്നുള്ളവരുടെ സമ്പർക്കം ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ സേവനം ക്യാമ്പുകളിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only