13/10/2021

ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം
(VISION NEWS 13/10/2021)




ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം. പഞ്ചാബ്, പശ്ചിമബംഗാൾ ,അസ്സം സംസ്ഥാനങ്ങളിലാണ് അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടിയത്. ഇനി മുതൽ സേനക്ക് അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ഉള്ളിലേയ്ക്ക് കടന്ന് പരിശോധനകൾ നടത്താം.

നേരത്തെ ഈ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ബി.എസ്എ.ഫിന്‍റെ അധികാര പരിധി 15 കിലോമീറ്റർ ആയിരുന്നു. ഇനി മുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും ബി.എസ്എ.ഫിന് അധികാരമുണ്ടാവും. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷങ്ങള്‍ വർധിക്കുന്നതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only