👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഒക്‌ടോബർ 2021

തിരികെ സ്കൂളിലേക്ക്: മുന്നൊരുക്കം നടത്തി
(VISION NEWS 14 ഒക്‌ടോബർ 2021)
മടവൂർ :കോവിഡ് 19 പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സ്കൂൾ നവംബർ ഒന്ന് മുതൽ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജന പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ,പിടിഎ കമ്മിറ്റി,സ്റ്റാഫ് കൗൺസിൽ, മാനേജ്മെന്റ് പ്രതിനിധി തുടങ്ങിയവരുടെ സംയുക്തയോഗം മടവൂർ എ യു പി സ്കൂളിൽ ചേർന്നു.
 ഒക്ടോബർ 17 ന് ജനകീയ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും ശുചീകരണം നടത്താനും ക്ലാസ്സ് തല രക്ഷാകർതൃ സംഗമം വിളിച്ച് ആരോഗ്യ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.
 സ്കൂൾ പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി ഉദ്ഘാടനം ചെയ്തു. മടവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ,ക്ഷേമകാര്യ ചെയർ പേഴ്സൺ ഫെബിന അബ്ദുൽഅസീസ്, വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ, വാസുദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, മാനേജ്മെന്റ് പ്രതിനിധി ടി കെ സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് സ്വാഗതവും പി യാസിഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only