06/10/2021

വിവാഹബന്ധം തുടരാനില്ലെന്ന് അറിയിച്ചതില്‍ പക; ഭര്‍തൃസഹോദരന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു
(VISION NEWS 06/10/2021)പോത്തന്‍കോട്: ഭര്‍ത്താവിന്റെ അനുജന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്.

വൃന്ദ തയ്യല്‍ പഠിക്കാനായി പോകുന്ന തയ്യല്‍ കടയില്‍ കയറിയായിരുന്നു ആക്രമണം. ശരീരത്തില്‍ 75 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only