👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

CH പ്രതിഭ ക്വിസ് സീസൺ 3
(VISION NEWS 08 ഒക്‌ടോബർ 2021)പൊതു വിദ്യാലയങ്ങളിലെ LP മുതൽ HSS വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് മത്സരം (അറിവുത്സവം-21) 2021 ഒക്ടോബർ 9 മുതൽ 31 വരെ ദിവസങ്ങളിലായി നടത്തപ്പെടുന്നു.

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹതയുള്ള വിദ്യാലയത്തലെ LP, UP, HS, HSS എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം

എല്ലാ വിഭാഗങ്ങൾക്കും പ്രാഥമിക മത്സരം (സ്കൂൾ തലം), സബ് ജില്ല തലം, ജില്ല തലം, സംസ്ഥാന തല മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

മത്സരം നടത്തുന്നത് നം. എം. 4287982/2021/ഡി.ജി.ഇ എന്ന 07.10.2021 തിയ്യതിയിലെ ഗവ. ഉത്തരവ് പ്രകാരമാണ്

പ്രാഥമിക തല മത്സരം ഗൂഗിൾ ഫോം വഴിയാണ് നടക്കുന്നത്

ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങൾ ഓഫ് ലൈനായും നടത്തപ്പെടുന്നു.

സബ് ജില്ല , ജില്ലാ ,സംസ്ഥാന തല മത്സരങ്ങളുടെ വേദി തിരഞ്ഞെടുക്കപ്പെട്ടവരെ ഭാരവാഹികൾ പിന്നീട് അറിയിക്കുന്നതാണ്.

മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ടതില്ല. 
 
മാതൃകാ പരീക്ഷ സൈറ്റിൽ ലഭ്യമാണ്.

HSS വിഭാഗം പ്രാഥമിക മത്സരം (സ്കൂൾ തലം)
ഒക്ടോബർ 09 രാത്രി 8 മണി

40 ചോദ്യങ്ങൾ 15 മിനുട്ട്.

കൃത്യം 08:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.

LP - പ്രാഥമിക മത്സരം (സ്കൂൾ തലം)
ഗൂഗിൾ ഫോം വഴി

2021 ഒക്ടോബർ 10 ന് രാവിലെ 10 മണിക്ക്  

LP വിഭാഗത്തിന് 40 ചോദ്യങ്ങളും 15 മിനിട്ട് സമയവും . 

കൃത്യം 10:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.

UP വിഭാഗം പ്രാഥമിക മത്സരം (സ്കൂൾ തലം)
ഒക്ടോബർ 10 ഉച്ചക്ക് 2 മണി.

40 ചോദ്യങ്ങൾ.15 മിനുട്ട് സമയം 

കൃത്യം 02:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.

Hട വിഭാഗം പ്രാഥമിക മത്സരം (സ്കൂൾ തലം)
ഒക്ടോബർ 10 വൈ. 7 മണി

40 ചോദ്യങ്ങൾ 15 മിനുട്ട്

കൃത്യം 07:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.
 
ഒന്നിൽ കൂടുതൽ തവണ ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യുവാൻ പാടില്ല.

ഉപജില്ല മാറി എൻറർ ചെയ്താൽ അസാധുവായിരിക്കും ( മത്സരത്തിന് മുമ്പായി അധ്യാപകരെ ബന്ധപ്പെട്ട് ഉപജില്ല ഉറപ്പുവരുത്തുക )

ക്വിസ് മത്സരമായതിനാൽ മത്സരത്തിൽ അറ്റൻ്റ് ചെയ്യുന്ന സമയത്ത് മറ്റുള്ളവരുടെ സഹായം തേടാൻ പാടില്ല.
രക്ഷിതാക്കൾ സാങ്കേതിക സഹായം മാത്രമേ നൽകാവൂ.
പര സഹായത്തോടെ ഉത്തരം എഴുതിയ മത്സരാർത്ഥികളെ ഉന്നത മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നതല്ല.

സംസ്ഥാന തല വിജയികൾക്ക് Way To Nikah സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്

പ്രതിഭാ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ലിങ്ക്
 https://prathibhaquiz.blogspot.com/p/2021.html

ക്വിസുമായി ബന്ധപ്പെട്ട് മെസേജുകൾ നേരിട്ട് ലഭിക്കാൻ
ടെലഗ്രാമിൽ ജോയിൻ ചെയ്യുക.

CH QUIZ 2021
https://t.me/kstuchquiz

പ്രതിഭാ ക്വിസ് സമിതിയുടെ കാരണം മൂലമുണ്ടാകുന്നതല്ലാതെയുള്ള സാങ്കേതിക പ്രശ്നങ്ങൾക്ക് സമിതിക്കു ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

പ്രതിഭാ ക്വിസ്സ് സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only