12/10/2021

തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാനങ്ങൾക്ക് ഹൗസ്ഫുൾ ആയി പറക്കാം
(VISION NEWS 12/10/2021)ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സീറ്റ് നിയന്ത്രണം ആഭ്യന്തര വിമാനങ്ങളില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഈ മാസം 18 മുതല്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് യാത്ര നടത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി.

അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു. 

ആഭ്യന്തര വിമാന സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിനായിരുന്നു അനുമതിയുള്ളത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only