04 ഒക്‌ടോബർ 2021

ഡോക്ടർ ചമഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്തു; കണ്ണൂരില്‍ യുവാവ് അറസ്റ്റിൽ
(VISION NEWS 04 ഒക്‌ടോബർ 2021)കണ്ണൂർ പരിയാരത്ത് ഡോക്ടർ ചമഞ്ഞു പണം തട്ടിയ യുവാവ് അറസ്റ്റിൽ. പിലാത്തറ സ്വദേശി കെ.നജീമിനെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ സ്വദേശിനിയായ യുവതിയില്‍ നിന്നും ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് നജീം ആറ് ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. ഇയാള്‍ ഡോക്ടറല്ലെന്ന് മനസ്സിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ പേരില്‍ സമാനമായ പത്തോളം പരാതികള്‍ വേറെയും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

കണ്ണൂരിലെ ആശുപത്രിയിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി വാട്സ് ആപ്പിലൂടെ യുവതികളുമായി അടുപ്പം സ്ഥാപിക്കും. പിന്നീട് അവരിൽ നിന്നും പണം തട്ടുകയാണ് നജീം ചെയ്യുന്നതെന്നും പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only