01/10/2021

ടാബ് വിപണിയിൽ തിരികെ എത്തി മോട്ടറോള;മോട്ടോ ടാബ് G20 വിപണിയിൽ
(VISION NEWS 01/10/2021)
ഒരിടവേളയ്ക്ക് ശേഷം ടാബ്‌ലെറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടറോള. ആവശ്യക്കാർ എറിയതാണ് വീണ്ടും ടാബ് വിപണിയിൽ ഒരു കൈ നോക്കാൻ മോട്ടോറോളയെ പ്രേരിപ്പിച്ചത്. മോട്ടോ ടാബ് G20 എന്നാണ് മോട്ടോറോളയുടെ പുത്തൻ ടാബിന്റെ പേര്. പ്ലാറ്റിനം ഗ്രേ നിറത്തിൽ മാത്രം ലഭ്യമായ മോട്ടോ ടാബ് G20യ്ക്ക് 10,999 രൂപയാണ് വില. നാളെ മുതൽ ഫ്ലിപ്കാർട്ട് വഴി പ്രീ-ഓർഡർ ചെയ്യാം. ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ 1000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് മോട്ടോ ടാബ് G20 വാങ്ങുമ്പോൾ 10 ശതമാനം ഡിസ്‌കൗണ്ടും ക്രമീകരിച്ചിട്ടുണ്ട്.

ടാബ്‌ലെറ്റിന്റെ മറ്റ് സവിശേഷതകൾ നോക്കിയാൽ,

1280 x 800 പിക്സൽ റെസല്യൂഷനോടുകൂടിയ 8 ഇഞ്ച് HD+ ഡിസ്പ്ലേയാണ് മോട്ടോ ടാബ് G20യ്ക്ക്. 350 നിറ്റ്സ് ബ്രൈറ്റ്നസ്, 85 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയോടൊപ്പം മികച്ച ടച്ച് പ്രകടനവും കുറഞ്ഞ ബാറ്ററിയും ഉപയോഗിക്കുന്ന TDDI സാങ്കേതികവിദ്യ ടാബിൽ ഉൾപെടുത്തിയിട്ടുണ്ട് എ. IMT GE8320 650 GPU ഉള്ള മീഡിയടെക് ഹീലിയോ P22T ചിപ്‌സെറ്റാണ് മോട്ടോ ടാബ് G20യിൽ പ്രവർത്തിക്കുന്നത്. ഇത് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ചേർന്ന് പ്രവർത്തിക്കുന്നത്. മെമ്മറി 2 ടിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി വർധിപ്പിക്കാം. 

ആൻഡ്രോയിഡ് 11 OS-ൽ പ്രവർത്തിക്കുന്ന മോട്ടോ ടാബ് G20, ഡോൾബി അറ്റ്മോസിന് പിന്തുണയോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. 5 എംപി ഓട്ടോഫോക്കസ് റിയർ ക്യാമറയും വീഡിയോ ചാറ്റുകൾക്കായി 2 എംപി മുൻ ക്യാമറയുമുണ്ട്. 10W ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,100mAh ബാറ്ററിയാണ്. 15 മണിക്കൂർ വീഡിയോ സ്ട്രീമിങ് അല്ലെങ്കിൽ 18 മണിക്കൂർ ബ്രൗസിംഗ് ഈ ബാറ്ററി ഉറപ്പ് നൽകും എന്ന് മോട്ടോറോള പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only