👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഒക്‌ടോബർ 2021

പൃഥ്വിക്കു പിന്നാലെ ! ഡ്രമ്മിൽ താളമിട്ട് മോഹൻലാലും ; വിഡിയോ
(VISION NEWS 04 ഒക്‌ടോബർ 2021)റാപ്പർ അറിവിന്റെ ഹിറ്റ് ഗാനമായ ‘എൻജോയ് എൻജാമി’ക്കു കഹോണിൽ താളം പിടിച്ച് മോഹൻലാൽ. ഏറ്റവും പുതിയ ചിത്രമായ ട്വൽത്ത് മാന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടിയപ്പോഴാണ് താരം കഹോൺ കൊട്ടിയത്. ചതുരപ്പെട്ടിയുടെ ആകൃതിയിലുള്ള ഡ്രമ്മിനാണ് കഹോൺ ഡ്രം എന്നു പറയുന്നത്. 

എൻജോയ് എൻജാമിയ്ക്കൊപ്പം മോഹൻലാൽ താളം പിടിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വിഡിയോ ഷെയർ െചയ്തത്. പാട്ടിനൊപ്പം ആവേശത്തോടെയാണ് മോഹൻലാലിന്റെ പ്രകടനം. 

അടുത്തിടെ പൃഥ്വിരാജ് കഹോണിൽ താളം പിടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഭാര്യ സുപ്രിയയാണ് പൃഥ്വിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘മനികാ മാകെ ഹിതേ’ എന്ന ശ്രീലങ്കൻ പാട്ടിനൊപ്പമായിരുന്നു പൃഥിരാജിന്റെ കഹോൺ താളം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only