23/10/2021

പ്ലസ് വൺ സീറ്റ്‌; വിദ്യാർത്ഥികളെ തെരുവിൽ നിർത്തരുത്. താകീതായി മുനിസിപ്പൽ MSF പ്രതിഷേധം
(VISION NEWS 23/10/2021)പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനിവാര്യമാണെന്നും വിദ്യാർത്ഥികളുടെ അവകാശം നേടിയെടുക്കാൻ സമരമുഖത്ത് നിലയുറപ്പിക്കുമെന്നും എം എസ് എഫ്. കൊടുവള്ളിയിൽ മുൻസിപ്പൽ msf കമ്മിറ്റി യുടെ നേതൃത്വതിൽ പ്രധിഷേധം സംഘടിപ്പിച്ചു. msf തെരുവ് ക്ലാസ് എന്ന വ്യത്യസ്തമായ പരിപാടി ആണ് നടത്തിയത്. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.മണ്ഡലം msf ജനറൽ സെക്രട്ടറി റാഷിദ്‌ സാബാൻ മുഖ്യപ്രഭാഷണം നടത്തി..മുനിസിപ്പൽ msf ജനറൽ സെക്രട്ടറി സിനാൻ പാലായി സ്വാഗതം പറഞ്ഞു.. മുനിസിപ്പൽ msf പ്രസിഡന്റ്‌ ഷഫീഖ് vt അദ്ദ്യക്ഷദ വഹിച്ചു.മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി പി.സി റാഷിദ്‌ വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു . ടൗൺ msf പ്രസിഡന്റ് അനസ് പിരിയാംതോട് നന്ദി പറഞ്ഞു..ജുവൈസ് കളരാന്തിരി, സാലിഹ് പ്രാവിൽ, ഷാഫി നരൂക്,നായിഫ് മുക്കിലങ്ങാടി, ആഷിഖ് മദ്രസബസാർ, അൻഷിഫ് കരുവപൊയിൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only