01 ഒക്‌ടോബർ 2021

നഗ്‌നനായി കവര്‍ച്ച, ചില്ല് തകര്‍ത്ത് ഉള്ളില്‍; സിനിമയെ വെല്ലുന്ന മോഷണം
(VISION NEWS 01 ഒക്‌ടോബർ 2021)ചെന്നൈ∙ കോയമ്പത്തൂരിന്റെ വിവിധയിടങ്ങളില്‍ വാഹനം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നഗ്‌നനായി കവര്‍ച്ചയ്‌ക്കെത്തിയ ആളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. ശിവഗംഗ ഒക്കൂര്‍ സ്വദേശി കൊച്ചദൈ പാണ്ഡ്യനായി സിങ്കനല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കെട്ടിടത്തിന്റെ ഭിത്തി തുരന്ന് അകത്ത് കയറിയാണ് ഓരോയിടത്തും കവര്‍ച്ച നടത്തി മടങ്ങുന്നത്.

സിനിമയെ വെല്ലുന്ന കവര്‍ച്ചാരീതിയാണ് ഇയാളുടേത്. ഓരോ സ്ഥാപനത്തിന്റെയും ചില്ല് തകര്‍ത്ത് ഒരാള്‍ക്ക് മാത്രം കയറാവുന്ന തരത്തില്‍ വഴിയുണ്ടാക്കും. അതിലൂടെയാണ് അകത്ത് കയറുന്നതും കവര്‍ച്ച നടത്തി മടങ്ങുന്നതും. വിവസ്ത്രനായി അകത്തേക്ക് കയറുന്നതും സ്ഥാപനത്തിനുള്ളില്‍ മുഴുവന്‍ തെരച്ചില്‍ നടത്തുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തം. ഓരോ സ്ഥാപനത്തിലും ഒരു മണിക്കൂറില്‍ താഴെയാണ് കവര്‍ച്ചയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ രണ്ട് കെട്ടിടങ്ങളുമായി ബന്ധപ്പെടുത്തുന്ന ഭാഗം തകര്‍ത്തും അകത്ത് കയറിയിട്ടുണ്ട്.

കോയമ്പത്തൂര്‍, രാമനാഥപുരം, പൊള്ളാച്ചി, ചെന്നൈ, ഈറോഡ്, മധുരൈ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ കൊച്ചദൈ പാണ്ഡ്യനെതിരെ സമാന കവര്‍ച്ചാക്കേസുണ്ട്. കോയമ്പത്തൂരില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഇയാള്‍ കൊറോണക്കാലത്തെ അടച്ച് പൂട്ടലില്‍ തൊഴില്‍ നഷ്ടപ്പെട്ടയാളെന്നാണ് പൊലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only