02/10/2021

മഹീന്ദ്ര XUV 7OO കേരളത്തില്‍
(VISION NEWS 02/10/2021)
വാഹനപ്രേമികളുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് XUV 7OO കേരളത്തിലെത്തി. കോട്ടയത്ത് ഹൊറൈസണ്‍ ഷോറൂമിലായിരുന്നു XUV 7OOന്‍റെ ഗ്രാന്‍റ് ലോഞ്ചിംഗ്. നടി പ്രയാഗമാര്‍ട്ടിനാണ് XUV 7OOനെ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. വാഹനപ്രേമികള്‍, പ്രത്യേകിച്ച് മഹീന്ദ്ര ആരാധകര്‍ മാസങ്ങളായി കാത്തിരിക്കുന്ന മോഡലാണ് XUV 7OO. കൊതിപ്പിക്കുന്ന രൂപഭംഗിയും ആഡംബര ഇന്‍റീരിയറും കരുത്തുറ്റ എന്‍ജിനുമാണ് വാഹനത്തിന്‍റെ പ്രത്യേകതകള്‍. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന ആദ്യ വാഹനം കൂടിയാണ് ഈ XUV.

ഇതുവരെ ഒരു വാഹനനിര്‍മാതാക്കളും കടന്നു ചെന്നിട്ടില്ലാത്തത്ര ഹൈ ലെവലിലുള്ള സെക്യൂരിറ്റിയും ഫീച്ചേഴ്സുമാണ് XUV 7OOക്ക് ഉറപ്പുവരുത്തിയിരിക്കുന്നത്. അലക്സയും അഡ്രേനോക്‌സും വഴിയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. പല അപകടങ്ങളും സംഭവിക്കുന്നത് ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നത് കൊണ്ടാണ്. ഡ്രൈവിംഗില്‍ ഡ്രൈവറുടെ ശ്രദ്ധ മാറിയാല്‍, അത് തിരിച്ചറിയാന്‍ ഓരോ നിമിഷവും കഴിയും വിധമാണ് വണ്ടിയുടെ സേഫ്റ്റി ഉറപ്പുവരുത്തിയിരിക്കുന്നത്. ഡ്രൈവിംഗില്‍ എന്തെങ്കിലും ചെയ്ഞ്ച് സംഭവിച്ചാല്‍, സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്ത് ഡ്രൈവറുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരും. ഡ്രൈവര്‍ ഉറങ്ങിപ്പോയാലോ, അല്ലെങ്കില്‍ ഡ്രൈവിംഗില്‍ ഡ്രൈവറുടെ അറ്റന്‍ഷന്‍ ലെവല്‍ സീറോ ആകുകയോ ചെയ്താല്‍ വണ്ടി ഓട്ടോമെറ്റിക്കായി ഓഫാകും. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാല്‍ മാത്രമേ വണ്ടി സ്റ്റാര്‍ട്ടു ചെയ്യാന്‍ കഴിയുകയുള്ളൂ.. ആ 15 മിനിറ്റ് ഡ്രൈവര്‍ ഡോറ് തുറന്നിരിക്കണം. ഡ്രൈവര്‍ക്ക് കൃത്യമായ റെസ്റ്റ് കിട്ടി എന്നുറപ്പായതിന് ശേഷം മാത്രമേ യാത്ര തുടരാനാകൂ.

സോണിയുടെ ത്രീഡി സൗണ്ട് സിസ്റ്റം വഴിയാണ് അലക്സയുടെ കമാന്‍റും റിപ്ലേയും പ്രവര്‍ത്തിക്കുന്നത്. 12 സ്പീക്കറാണ് സോണിയുടെ സൗണ്ട് സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്ടിയിലിരുന്ന് കേട്ടാല്‍ ശരിക്കും തിയേറ്റര്‍ എഫക്ട് തന്നെയായിരിക്കും.. ഒരു ത്രീഡി മൂവി കാണുന്ന ഒരു ഫീലായിരിക്കും ശരിക്കും വണ്ടിക്കുള്ളില്‍. 11.99 ലക്ഷം മുതൽ 14.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. കോട്ടയത്തെ ഹൊറൈസണ്‍ മഹീന്ദ്രയില്‍ വെച്ചായിരുന്നു XUV 7OO ലോഞ്ചിംഗ്. ഷാജി ജെ കണ്ണിക്കാട്, മിനി ഷാജി, എബിന്‍ എസ് കണ്ണിക്കാട്, ജോണ്‍ പോള്‍ മത്തായി, സ്റ്റെഫി, ഡിംബിള്‍, അലക്സ് അലക്സാണ്ടര്‍, ജേക്കബ് കെ ജെ, ആന്റണി നോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only