23 നവംബർ 2021

0NE PLUSE 9RT ഫോണുകൾ; ഇന്ത്യൻ വിപണിയിൽ എത്തുന്നു.
(VISION NEWS 23 നവംബർ 2021)
ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ്സിന്റെ മറ്റൊരു സ്മാര്‍ട്ട് ഫോണുകള്‍ കൂടി . . OnePlus 9RT എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുതുതായി അവതരിക്കുന്നത്. .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ പുറത്തിറങ്ങുന്നതാണ് .5G, Wi-Fi 6, 4G LTE, NFC സവിശേഷതകള്‍ അടക്കം ഈ സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്നതാണ് .12ജിബിയുടെ റാമില്‍ വരെ OnePlus RT എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 44,000 രൂപവരെ പ്രതീക്ഷിക്കാം.

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.62 ഇഞ്ചിന്റെ AMOLED Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തുക .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സര്‍ട്ടിഫികേഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .മറ്റൊരു ഫീച്ചര്‍ എടുത്തു പറയേണ്ടത് ഇതിന്റെ ഗൊറില്ല ഗ്ലാസ് സംരക്ഷണം ആണ് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് ആണ് . 4,500 mAhന്റെ ബാറ്ററി .കൂടാതെ 65W fast charging സപ്പോര്‍ട്ടും ഈ ഫോണുകളില്‍ ലഭിക്കുന്നതാണ് .ഏകദേശം Rs 39,999 രൂപമുതല്‍ 44,000 രൂപവരെയാണ് ഇതിന്റെ വിപണി വില പ്രതീക്ഷിക്കുന്നത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only