03 നവംബർ 2021

ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കാൻ അനുമതി 10 മണി വരെ
(VISION NEWS 03 നവംബർ 2021)
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 8 മുതൽ 10 മണി വരെയാണ് അനുമതി നൽകിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാർ പടക്കം പൊട്ടിക്കലിന് നിയന്ത്രണം കൊണ്ടു വന്നത്. 

കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നു. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. അതേസമയം, രാസ,ശബ്‌ദ മലിനീകരണം കുറഞ്ഞതും പൊടി പടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ വേണം ഉപയോഗിക്കാനെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only