13 നവംബർ 2021

101ൽ ​ഇ​നി അ​നാ​വ​ശ്യ വിളി വേ​ണ്ട; പോലീസിൻ്റെ പി​ടി വീ​ഴും
(VISION NEWS 13 നവംബർ 2021)
വ​ട​ക​ര: അ​ത്യാ​ഹി​ത​ങ്ങ​ൾ​ക്കാ​യി വി​ളി​ക്കേ​ണ്ട ഫ​യ​ർ ഫോ​ഴ്സി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി വി​ളി​ച്ചാ​ൽ പൊ​ലീ​സി​െൻറ പി​ടി വീ​ഴും.

ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ അ​ത്യാ​ഹി​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന 101 എ​ന്ന ന​മ്പ​റി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ച പു​റ​മേ​രി സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ൺ എ​ടു​ത്താ​ൽ ഒ​ന്നും സം​സാ​രി​ക്കാ​തെ ഫോ​ൺ ക​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി.

ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​ത​വ​ണ ഉ​പ​ദേ​ശി​ച്ചി​ട്ടും യു​വാ​വ് ഫോ​ൺ​വി​ളി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ സൈ​ബ​ർ ടീ​മി​ന് പ​രാ​തി ന​ൽ​കി. അ​ടു​ത്ത​ദി​വ​സം​ത​ന്നെ യു​വാ​വ്​ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. കേ​സ് എ​ടു​ക്ക​രു​തെ​ന്നും ഇ​നി അ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​റോ​ട് അ​പേ​ക്ഷി​ച്ച യു​വാ​വി​നെ താ​ക്കീ​തോ​ടെ പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.

അ​ത്യാ​ഹി​ത​ങ്ങ​ൾ​ക്ക് ആ​യി 24 മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ക്കു​ന്ന 101 എ​ന്ന ന​മ്പ​റി​ലേ​ക്ക് ഇ​ത്ത​രം അ​നാ​വ​ശ്യ കാ​ളു​ക​ൾ ക​ട​ന്നു​വ​രു​ന്ന​തി​ലൂ​ടെ ന​ഷ്​​ട​പ്പെ​ടു​ന്ന​ത് ജീ​വ​ൻ ര​ക്ഷ​ക്കാ​യി സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​ന്ന അ​നേ​കം ആ​ളു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ജീ​വ​ൻ​ര​ക്ഷ സ​ഹാ​യ​വും വി​ല​പ്പെ​ട്ട ജീ​വ​നു​മാ​ണ്.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ ത​ങ്ങ​ളു​ടെ ഫോ​ൺ ന​ൽ​ക​രു​തെ​ന്നും വ​ട​ക​ര ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​അ​രു​ൺ പ​റ​ഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only