28/11/2021

മഴ കഴിഞ്ഞാലുടൻ റോഡ് പണി;119 കോടി അനുവദിച്ചു
(VISION NEWS 28/11/2021)
മഴ കഴിഞ്ഞാൽ ഉടൻ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം.

കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്ന പരിഹാരം കാണും. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

റസ്റ്റ് ഹൗസുകളിലെ ശുചിത്വം ഒരു പ്രധാന ഘടകമാണ്.തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാൻ സാധിക്കില്ല.എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only