22 നവംബർ 2021

കോഴിക്കോട് 11 വയസ്സുകാരനെ കടലില്‍ കാണാതായി
(VISION NEWS 22 നവംബർ 2021)




11 വയസ്സുകാരനെ കോഴിക്കോട് വെള്ളയിൽ ഭാഗത്ത് കടലിൽ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുൾ ഹക്കീമിനെയാണ് കടലിൽ കളിക്കുന്നതിനിടെ കാണാതായത്.

മൂന്ന് കൂട്ടുകാർക്കൊപ്പമാണ് കാണാതായ അബ്ദുൾ ഹക്കീം വെള്ളയിൽ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേർന്ന് കളിച്ചുകൊണ്ടിരിക്കെ തിരയിൽ അകപ്പെടുകയായിരുന്നു.

പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only