03 നവംബർ 2021

ചികിത്സ കിട്ടാതെ 11കാരി മരിച്ച സംഭവം; പിതാവിനെയും ഉസ്താദിനെയും റിമാൻഡ് ചെയ്തു
(VISION NEWS 03 നവംബർ 2021)കണ്ണൂരിലെ നാലുവയലിൽ പനിബാധിച്ച 11കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും റിമാൻഡ് ചെയ്തു. ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറും ഉസ്താദ് ഉവൈസുമാണ് റിമാൻഡിലായത്. 14 ദിവസത്തേക്കാണ് റിമാൻഡ്. ഇരുവർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. ചികിത്സ നടത്താതെ മന്ത്രിച്ച് ഊതിയ വെള്ളം കുട്ടിക്ക് നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദ്ദിച്ചെന്നും വെളിപ്പെടുത്തലുണ്ട്. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only