21 നവംബർ 2021

രാജസ്​ഥാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 12 പുതുമുഖങ്ങൾ, 15 പേർ സത്യപ്രതിജ്​ഞ ചെയ്​തു
(VISION NEWS 21 നവംബർ 2021)
ജയ്​പുർ: 12 പുതുമുഖങ്ങളോടെ രാജസ്​ഥാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ആകെ പതിനഞ്ചംഗങ്ങളെ ഉൾപ്പെടുത്തി 30 അംഗ രാജസ്​ഥാൻ മന്ത്രിസഭയാണ് അധികാരമേറ്റത്. പുതുതായി സത്യപ്രതിജ്​ഞ ചെയ്​ത 15 അംഗങ്ങളിൽ 11 പേർ​ കാബിനറ്റ്​ മന്ത്രിമാരും നാലുപേർ സഹമന്ത്രിമാരുമാണ്​. ശേഷിക്കുന്ന 15 പേർ മുൻമന്ത്രിമാരാണ്​. 12 പുതുമുഖങ്ങളിൽ അഞ്ചുപേർ സചിൻ പൈലറ്റ്​ ക്യാമ്പിൽനിന്നാണ്​.

മുഖ്യമന്ത്രി അശോക്​ ഗഹ്​ലോട്ടിനൊപ്പം 19 കാബിനറ്റ്​ മന്ത്രിമാരും 10 സഹമന്ത്രിമാരുമുൾപ്പെടുന്നതാണ്​ 30 അംഗ മന്ത്രിസഭ. ഹേമാറാം ചൗധരി, മഹേന്ദ്രജിത്​ സിങ്​ മാളവ്യ, രാംലാൽ ജാഠ്​, മഹേഷ്​ ജോഷി, വിശ്വേന്ദ്ര സിങ്​, രമേഷ്​ മീണ, മംമ്​ത ഭൂപേഷ്​, ഭജൻലാൽ ജാദവ്​, ടിക്കാറാം ജുലി, ഗോവിന്ദ്​ റാം മേഘ്​വാൾ, ശകുന്തള റാവത്ത്​ എന്നിവരാണ്​ പുതിയ ക്യാബിനറ്റ്​ മന്ത്രിമാർ. സാഹിദ, ബ്രിജേന്ദ്ര സിങ്​ ഓല, രാജേന്ദ്ര ദർഹ, മുരളിലാൽ മീണ എന്നിവരാണ്​ സഹമന്ത്രിമാർ. മഹേഷ്​ ജോഷിയാണ്​ ചീഫ്​ വിപ്പ്​. ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽകൂടി വിജയിച്ചതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസി​‍െൻറ അംഗബലം 108 ആയി.

2018 ഡിസംബറിൽ അധികാരമേറ്റ മന്ത്രിസഭയു​െട ആദ്യ പുനഃസംഘടനയാണ്​ ഞായറാഴ്​ച രാജ്​ഭവനിൽ നടന്നത്​. ഗോവിന്ദ്​ സിങ്​, ഹരീഷ്​ ചൗധരി, രഘു ശർമ എന്നിവർക്ക്​ മന്ത്രിസ്​ഥാനം നഷ്​ടമായപ്പോൾ മംമ്​ത ഭൂപേഷ്​, ടിക്കാറാം ജുല്ലി, ഭജൻ ലാൽ എന്നീ സഹമന്ത്രിമാർക്ക്​ കാബിനറ്റ്​ റാങ്കുനൽകി. ഒരാൾക്ക്​ ഒരു പദവി എന്ന നയം സംസ്​ഥാനത്ത്​ നടപ്പാക്കുന്നതി​‍െൻറ ഭാഗമായാണ്​ മൂന്നുപേർക്ക്​ മന്ത്രിസ്​ഥാനം നഷ്​ടമായത്​. ഇവർക്ക്​ പാർട്ടി ഭാരവാഹിത്വം നൽകി. രഘു ശർമക്ക്​ ഗുജറാത്തി​‍െൻറയും ഹരീഷ്​ ചൗധരിക്ക്​ പഞ്ചാബി​‍െൻറയും ചുമതല നൽകി. 

ഗോവിന്ദ്​ സിങിനെ​ ​രാജസ്​ഥാനിലെ കോൺഗ്രസ്​ അധ്യക്ഷനാക്കി. പട്ടിക ജാതിയിൽനിന്നുള്ള സഹമന്ത്രിമാരായ മൂന്നുപേർക്ക്​ കാബിനറ്റ്​ പദവി നൽകി. ഇതോടെ പട്ടിക ജാതി വിഭാഗത്തിൽനിന്നുള്ള മന്ത്രിസഭയിലെ പ്രാതിനിധ്യം നാലായി. മൂന്നുപേർ പട്ടിക വർഗക്കാരാണ്​.

മൂന്നു വനിതകൾക്കും മന്ത്രിസ്​ഥാനമുണ്ട്​. മുസ്​ലിം, പട്ടികജാതി, ഗുജ്ജാർ വിഭാഗ പ്രാതിനിധ്യമാണ്​ വനിതകൾക്ക്​. സ്വതന്ത്ര എം.എൽ.എമാർക്ക്​ ആർക്കും മന്ത്രിസ്​ഥാനം നൽകിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only