21 നവംബർ 2021

നവവധു 125 പവനും കൊണ്ട് സുഹൃത്തിനൊപ്പം ഒളിച്ചോടി
(VISION NEWS 21 നവംബർ 2021)
നവവധു വീട്ടില്‍നിന്നും 125 പവന്‍ സ്വര്‍ണവുമായി കാമുകനൊപ്പം കടന്നതായി പരാതി. കാസർ​ഗോഡ് പള്ളിക്കര പൂച്ചക്കാട് ആണ്​ സംഭവം. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നുമാണ്​ ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞത്​. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി അതിരാവിലെയാണ് വീട്ടില്‍നിന്ന് മുങ്ങിയത്. 

യുവതിക്കും സുഹൃത്തായ യുവാവിനുമെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി സഹപാഠിയായ സുഹൃത്തിന്‍റെ കാറില്‍ കയറി ഇവര്‍ പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. 

ഇരുവരും കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only