20 നവംബർ 2021

മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍ത്ത ജ്യൂ​സ് ന​ല്‍കി യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്
(VISION NEWS 20 നവംബർ 2021)
തൃ​ശൂ​ർ: മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍ത്ത ജ്യൂ​സ് ന​ല്‍കി വി​ജ​ന​മാ​യ പ​റ​മ്പി​ല്‍ കൊ​ണ്ടു​പോ​യി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ. പീ​ച്ചി പ​ട്ടി​ക്കാ​ട് വാ​ക്ക​ത്ത് വീ​ട്ടി​ല്‍ ഷൈ​നി​നെ​യാ​ണ്​ (33) തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ അ​സി​സ്​​റ്റ​ൻ​റ്​ സെ​ഷ​ന്‍സ് ജ​ഡ്ജി സി.​എ​സ്. അ​മ്പി​ളി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ലു​മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2011 ഡി​സം​ബ​ര്‍ 24ന് ​വൈ​കീ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് ബ​സ് ക​യ​റാ​ന്‍ ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ ന​ഗ​ര്‍ ബ​സ് സ്​​റ്റാ​ന്‍ഡി​ല്‍ വ​ന്ന​പ്പോ​ള്‍ പ​രി​ച​യ​ക്കാ​ര​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യി​രു​ന്ന പ്ര​തി ഓ​ട്ടോ​യി​ല്‍ ക​യ​റ്റു​ക​യും ക്ഷീ​ണം മാ​റു​മെ​ന്ന് പ​റ‍ഞ്ഞ് ​ൈക​യി​ലു​ണ്ടാ​യി​രു​ന്ന മാം​ഗോ ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍ത്തി യു​വ​തി​യെ കു​ടി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടോ​ക്കു​ള്ളി​ല്‍ മ​യ​ങ്ങി വീ​ണ യു​വ​തി​യെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ യു​വ​തി വി​വ​ര​ങ്ങ​ള്‍ പ​റ​യു​ക​യും പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പീ​ച്ചി സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യ വി.​എ. ഡേ​വി​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സി​ൽ ഒ​ല്ലൂ​ര്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന എം.​കെ. കൃ​ഷ്ണ​നാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. വി​ചാ​ര​ണ​സ​മ​യ​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്ക് സ​ഹാ​യം ന​ല്‍കി​യ​ത് പീ​ച്ചി സി.​പി.​ഒ ആ​യ മ​ണി​വ​ര്‍ണ​നാ​യി​രു​ന്നു. സ്ത്രീ​ക​ള്‍ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​യ​ള​വി​ല്‍ പ്ര​തി​ക്ക് സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന വി​ധ​ത്തി​ല്‍ പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍ക​ണ​മെ​ന്നു​ള്ള പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജോ​ണ്‍സ​ണ്‍ ടി. ​തോ​മ​സി​െൻറ വാ​ദ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only