22/11/2021

ഒന്നാം സമ്മാനം 12 കോടി രൂപ;  ക്രിസ്മസ്– പുതുവത്സര ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു 
(VISION NEWS 22/11/2021)
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  ഈ വർഷത്തെ ക്രിസ്മസ്– പുതുവത്സര ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു. മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രി ആന്റണി രാജുവിനു നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്. 

300 രൂപ വിലയുള്ള ടിക്കറ്റിനു 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്.
ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. വിൽപന വർധിച്ചാൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും. 

രണ്ടാം സമ്മാനം ആറുപേർക്കായി മൂന്നു കോടി രൂപ നൽകും. 50 ലക്ഷം വീതമാണ് ഒരോ ആൾക്കും ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേർക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേർക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only