30/11/2021

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(VISION NEWS 30/11/2021)
സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി. സ്പിൽവേയിലെ നാലു ഷട്ടറുകൾ തമിഴ്നാട് തുറന്നു. 2100 ഘനയടി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. നിലവിൽ അഞ്ചു ഷട്ടറുകൾ തുറന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only