02 നവംബർ 2021

രാജ്യത്ത് ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു
(VISION NEWS 02 നവംബർ 2021)രാജ്യത്ത് ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌.

കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌ 24 ശതമാനവും 2019–-20 ഒക്ടോബറിനെ അപേക്ഷിച്ച്‌ 36 ശതമാനവും കൂടുതലാണിത്‌. ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. ചിപ്പുകളുടെ ദൗർലഭ്യം കാറുകളുടെയടക്കം വിൽപ്പനയെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ വരുമാനം വീണ്ടും ഉയരുമായിരുന്നു കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം ആണ് വർധന.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 1665 കോടിയായിരുന്നത്‌ ഇപ്പോൾ 1932 കോടി രൂപയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only