21 നവംബർ 2021

സുരേഷ് ​ഗോപി ചിത്രത്തിന് 14 ജില്ലകളിലും സ്‌പെഷ്യല്‍ ഫാന്‍സ് ഷോ
(VISION NEWS 21 നവംബർ 2021)
സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ നവംബര്‍ 25ന് കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 14 ജില്ലകളിലും സ്‌പെഷ്യല്‍ ഫാന്‍സ് ഷോ നവംബര്‍ 25നു രാവിലെ 7.30 മുതല്‍ ആരംഭിക്കും. ജില്ല തിരിച്ചുള്ള തീയേറ്ററുകളുടെ ലിസ്റ്റും പുറത്തുവിട്ടു.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് കാവല്‍. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only