05 നവംബർ 2021

ബേബി ഡാം ബലപ്പെടുത്തും;മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി
(VISION NEWS 05 നവംബർ 2021)
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി. ഇതിനായി ബേബി ഡാം ബലപ്പെടുത്തണം, ഇതിന് കേരളത്തിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാം ബലപ്പെടുത്താന്‍ കേരളം അനുവദിക്കണമെന്ന് തമിഴ്നാട്. ബേബി ഡാമിനുസമീപത്തെ മൂന്ന് മരങ്ങള്‍ നീക്കിയാലേ ബലപ്പെടുത്തല്‍ സാധ്യമാകൂ. 

ബേബി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമിക്കും. പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. റൂള്‍ കര്‍വ് പ്രകാരം ഈ മാസം 10 വരെ 139.50 അടി ജലനിരപ്പ് ആകാമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മന്ത്രിമാർ.

രാവിലെ 11.45 ഓടെ തേക്കടിയിലെത്തിയ സംഘം ബോട്ടിലാണ് മുല്ലപ്പെരിയാറിലേക്ക് പോയത്. നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് ഡാം സന്ദർശിക്കുന്നത്. മന്ത്രിമാർക്കൊപ്പമെത്തിയ ഡിഎംകെ പ്രവർത്തകരെ പൊലീസ് ലോവർ ക്യാമ്പിൽ തടഞ്ഞു. 

മന്ത്രിമാരെ മാത്രമാണ് തമിഴ്നാട് പൊലീസ് കേരളത്തിലേക്ക് കടത്തിവിട്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only