14 നവംബർ 2021

ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു
(VISION NEWS 14 നവംബർ 2021)
ദുബായ്: പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം ദുബായ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. നവംബര്‍ 14ന് ആരംഭിക്കാനാരിക്കുന്ന ദുബായ് എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും പങ്കെടുക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ എയർ ഷോയിൽ പങ്കെടുക്കുന്നത്.

വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍, തേജസ് സംഘങ്ങളാണ് ഇത്തവണ ദുബായ് എയര്‍ഷോയിൽ പങ്കെടുക്കുന്നത്. രണ്ട് ദിവസം മുമ്പ് യുഎഇയിലെത്തിയ സേനാംഗങ്ങള്‍ വ്യോമാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണ്. 2005ല്‍ നടന്ന അല്‍ ഐന്‍ ഗ്രാന്റ്പ്രീയിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേന യുഎഇയിൽ പങ്കെടുത്തത്.

ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് വിമാനവും യുഎഇ എയര്‍ഷോയിലെ പ്രദര്‍ശനത്തില്‍ ഉണ്ടാകും. സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നിവയ്ക്കൊപ്പമാണ് ദുബായ് എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസങ്ങൾ നടത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only